നിലമ്പൂരിലെ ഉപ തെരഞ്ഞെടുപ്പ് വിജയം യുഡിഎഫിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കിയതായി കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി. ഒറ്റക്കെട്ടായി നിന്നതുകൊണ്ടാണ് വിജയം കൈവരിച്ചത്. അതേ മാനദണ്ഡം പാലിച്ച് തദ്ദേശ തെരഞ്ഞെടുപ്പിലും ടീം യുഡിഎഫ് മുന്നോട്ടു പോകാനാണ് തീരുമാനം. കൊച്ചിയില്‍ യുഡിഎഫ് യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പഞ്ചായത്ത് വിഭജനം, വാര്‍ഡ് വിഭജനം എന്നിവ ഇപ്പോഴും അവ്യക്തമായി തുടരുന്നു. എല്ലാ കളക്ട്രേറ്റിനു മുന്നിലും വരുന്ന 23 ന് യുഡിഎഫ് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിലെ ആശങ്ക ജനങ്ങളെ ബോധ്യപ്പെടുത്തും. നിയമസഭാ തെരഞെടുപ്പില്‍ 100 സീറ്റുകളുമായി udf അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള യുഡിഎഫിന്റെ ആദ്യ യോഗമാണ് കൊച്ചിയില്‍ ചേര്‍ന്നത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടാകേണ്ട ധാരണയായിരുന്നു പ്രധാന അജണ്ട. നിലമ്പൂര്‍ മാതൃകയാക്കി തദ്ദേശ തിരഞ്ഞെടുപ്പിലും യുഡിഎഫ് ഒറ്റക്കെട്ടായി മത്സരിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം ചേരുന്ന ആദ്യ യോഗമാണിത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നേയുള്ള തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിക്കുള്ളില്‍ ഉണ്ടാകേണ്ട ധാരണകളും ചര്‍ച്ച ചെയ്തു.മുന്നണി വിപുലീകരണം അടക്കമുള്ള കാര്യങ്ങളിലുള്ള വിഷയങ്ങള്‍ ഇന്നത്തെ യോഗം ചര്‍ച്ച ചെയ്തില്ല. യോഗത്തില്‍ യുഡിഫിലെ എല്ലാ ഘടകകക്ഷി നേതാക്കളും പങ്കെടുത്തു.