മലപ്പുറത്ത് വീടിനു മുന്നില്‍ നിർത്തിയിട്ടിരുന്ന വാഹനങ്ങള്‍ കത്തി നശിച്ചു; പോലീസില്‍ പരാതി

Monday, July 29, 2024

 

മലപ്പുറം: വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾ കത്തി നശിച്ചു. എടവണ്ണ ആരംതൊടിയിലാണ് സംഭവം. ഥാർ, ബൊലേറോ എന്നീ വാഹനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു. വീടിനും കേടുപാടുകൾ സംഭവിച്ചു. അഷറഫിന്‍റെ വീടിനു മുന്നിൽ നിർത്തിയിട്ട വാഹനങ്ങളാണ് കത്തിനശിച്ചത്. തീ ഇട്ടതാണോ എന്ന് സംശയിക്കുന്നുണ്ട്. ഇന്ന് പുലർച്ചെ 3 മണിക്കാണ് വാഹനങ്ങൾ തീ കത്തുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. കുടുംബം എടവണ്ണ പൊലീസിൽ പരാതി നൽകി.