യൂണിവേഴ്സിറ്റി യൂണിയൻ ഇലക്ഷൻ ഹൈക്കോടതി നിർദേശപ്രകാരം റദ്ദ് ചെയ്തു

Jaihind News Bureau
Tuesday, October 6, 2020

 

തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന യൂണിവേഴ്സിറ്റി യൂണിയൻ ഇലക്ഷൻ ഹൈക്കോടതി നിർദ്ദേശപ്രകാരം പിൻവലിച്ചു. കെ.എസ്.യു  പ്രവർത്തകരുടെ സെനറ്റിലേക്കുള്ള നോമിനേഷൻ യൂണിവേഴ്സിറ്റി തള്ളിയതുമായി ബന്ധപ്പെട്ട് കെ.എസ്.യു ഹൈക്കോടതിയെ സമീപിക്കുകയും  യൂണിവേഴ്സിറ്റി സെനറ്റ് ഇലക്ഷൻ പിൻവലിക്കുകയും ചെയ്തതാണ്. എന്നാൽ രണ്ടാം തീയതി വീണ്ടും നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കുകയും ആറാം തീയതി ഇലക്ഷൻ നടത്താൻ  തീരുമാനിക്കുകയുമായിരുന്നു.

കെ.എസ്.യു പ്രവർത്തകരുടെ എല്ലാ നോമിനേഷനുകളും അകാരണമായി തള്ളിക്കളഞ്ഞതിനെ ചോദ്യം ചെയ്താണ്  കെ.എസ്.യു ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി യൂണിവേഴ്സിറ്റിയോട് കെ.എസ്.യു പ്രവർത്തകരെ ഇലക്ഷനിൽ പങ്കെടുപ്പിക്കുകയോ ഇലക്ഷൻ റദ്ദ് ചെയ്യുകയോ ചെയ്യാൻ ആവശ്യപ്പെട്ടു. ഈ അവസരത്തിൽ യൂണിവേഴ്സിറ്റി ഇലക്ഷനുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷൻ റദ്ദ് ചെയാം എന്ന് കോടതിയെ അറിയിക്കുകയായിരുന്നു. കെ.എസ്.യുവിന്  വേണ്ടി അഡ്വ.ജോണ്‍ മണി, അഡ്വ. വർഗീസ് സാബു എന്നിവർ കോടതിയിൽ ഹാജരായി.