‘വിദഗ്ധ സംഘത്തെ അയക്കാമെന്ന് പറഞ്ഞു, കേരളം സഹകരിച്ചില്ല’; ബ്രഹ്മപുരത്ത് സംസ്ഥാന സർക്കാരിന്‍റെ അനാസ്ഥ ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി

Jaihind Webdesk
Wednesday, March 15, 2023

 

ന്യൂഡല്‍ഹി: ബ്രഹ്മപുരത്തെ തീപിടിത്തത്തെ തുടർന്നുണ്ടായ വിഷപ്പുകയില്‍ ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമായ സാഹചര്യത്തിൽ ഡോക്ടർമാരുടെ വിദഗ്ധ സംഘത്തെ അയക്കാൻ കേന്ദ്ര സർക്കാർ തയാറായിട്ടും കേരളം സഹകരിച്ചില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ. വിഷയത്തിൽ ഇടപെട്ട് ഡോക്ടർമാരുടെ സംഘത്തെ കേരളത്തിലേക്ക് അയക്കണമെന്നാവശ്യപ്പെട്ട് ജെബി മേത്തർ എം.പി. നേരിട്ട് നിവേദനം നൽകിയപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സംഭവമുണ്ടായ അവസരത്തിൽ വിദഗ്ധ സംഘത്തെ അയക്കാമെന്ന് കേന്ദ്രം കേരളത്തെ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെയും കേരളം മറുപടി നൽകിയില്ലെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.  വിഷയത്തിൽ കേരള സർക്കാർ മനപൂർവം ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജെബി മേത്തർ എംപി പറഞ്ഞു.