യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തിയ രാപ്പകല്‍ സമരം സമാപിച്ചു.

Jaihind News Bureau
Saturday, April 5, 2025


ബജറ്റ് വിഹിതം വെട്ടിക്കുറച്ച്  വികസനം സ്തംഭിപ്പിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കഴുത്തു ഞെരിക്കുന്ന ഇടതു സര്‍ക്കാരിനെതിരെ യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തിയ ‘രാപ്പകല്‍ സമരം സമാപിച്ചു. .തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നില്‍ യുഡിഎഫ് നടത്തിയ രാപ്പകല്‍ സമരത്തിന്റെ സമാപന സമ്മേളനം ഡിസിസി അധ്യക്ഷന്‍ പാലോട് രവി ഉദ്ഘാടനം ചെയ്തു. സിപി ജോണ്‍,വിഎസ് ശിവകുമാര്‍ തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.

ധാർമ്മികതയുണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി സിദ്ദീഖ് എം.എൽ.എ.വീണ വിജയനെതിരെ എസ് എഫ് ഐ ഒ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പിണറായി വിജയൻ അർഹതയില്ലന്നും അദ്ദേഹം പറഞ്ഞു .കൽപ്പറ്റയിൽ യു ഡി എഫ് രാപ്പകൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് ഇടുക്കിയിലെ വിവിധമണ്ഡലം തലത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. പിണറായി വിജയൻ്റെ കോലം കത്തിച്ച പ്രവർത്തകർ പ്രതിഷേധിച്ചു.