മത്സ്യ ലേലവും വിപണനവും നിയന്ത്രിക്കുന്നതിനുള്ള ഓര്‍ഡിനന്‍സിനെ യുഡിഎഫ് എതിര്‍ക്കും : എം.എം ഹസൻ

Jaihind News Bureau
Wednesday, October 14, 2020

മത്സ്യ ലേലവും വിപണനവും നിയന്ത്രിക്കുന്നതിന് വേണ്ടി സർക്കാർ കൊണ്ടു വന്ന ഓർഡിനൻസിനെ യു.ഡി.എഫ് ശക്തമായി എതിർക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍. തീരദേശ മേഖലയിൽ സിപിഎമ്മിന് ആധിപത്യം ഉറപ്പിക്കാനുള്ള ഗൂഢശ്രമമായിട്ടാണ് ഈ ഓർഡിനൻസ് കൊണ്ട് വന്നിരിക്കുന്നത്. ഈ കരിനിയമം പിൻവലിക്കണമെന്ന് എം.എം ഹസൻ പറഞ്ഞു. ഓർഡിനൻസ് നടപ്പാകുന്നതോടെ മത്സ്യഫെഡ് പ്രവർത്തനം മരവിക്കും. തീരദേശത്ത് സംഘർഷമുണ്ടാക്കാനേ ഈ ഓർഡിനൻസ് ഉപകരിക്കൂ എന്നും ഹസൻ പറഞ്ഞു.

രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനുണ്ടായ പരാജയം കാരണം കൊവിഡ് വ്യാപനം രൂക്ഷമാക്കുന്നത്. ഐഎംഎയുടെ നിർദ്ദേശം സർക്കാർ ചെവിക്കൊണ്ടില്ല. പകരം അവരുടെ നിർദ്ദേശത്തെ മുഖ്യമന്ത്രി പരിഹസിച്ചു തള്ളി. പ്രതിദിന ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ഐഎംഎയുടെ അവശ്യം സർക്കാർ കണക്കിലെടുക്കണമെന്നും ഹസൻ പറഞ്ഞു.