പിണറായി സര്‍ക്കാരിന്‍റെ ജനദ്രോഹത്തിനും അഴിമതിക്കുമെതിരെ യുഡിഎഫിന്‍റെ സെക്രട്ടറിയേറ്റ് വളയല്‍ സമരം ആരംഭിച്ചു

Jaihind Webdesk
Saturday, May 20, 2023

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍റെ ജനദ്രോഹത്തിനും അഴിമതിക്കുമെതിരെ യുഡിഎഫിന്‍റെ സെക്രട്ടറിയേറ്റ് വളയല്‍ സമരം ആരംഭിച്ചു. രാവിലെ ഏഴ് മുതൽ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളയലിന് തുടക്കം കുറിച്ചു. എട്ട് മണിയോടെ പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ പ്രവർത്തകരും ഒമ്പത് മണിയോടെ ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രവർത്തകരും സമരത്തിൽ അണിചേരും.
നികുതി വര്‍ധന, കാര്‍ഷിക പ്രശ്നങ്ങള്‍, അഴിമതി, സാമ്പത്തിക പ്രതിസന്ധി, സര്‍ക്കാരിന്‍റെ ദൂര്‍ത്ത് തുടങ്ങി രാഷ്ട്രീയ വിഷയങ്ങളില്‍ ഉള്‍പ്പടെ സര്‍ക്കാരിനെതിരായ കുറ്റപത്രം പ്രതിഷേധ സമരത്തിനിടെ വായിക്കും.

പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശന്‍ പരിപാടി ഉദ്‌ഘാടനം ചെയ്യും. സമരത്തെ അഭിസംബോധന ചെയ്‌ത്‌ കെപിസിസി പ്രസിഡന്‍റ്‌ കെ സുധാകരന്‍ എംപി, പി.കെ കുഞ്ഞാലിക്കുട്ടി, രമേശ്‌ ചെന്നിത്തല, എം.എം ഹസന്‍, പി.ജെ ജോസഫ്‌, ഷിബു ബേബിജോണ്‍, അനൂപ്‌ ജേക്കബ്‌, സി.പി ജോണ്‍, പി.എം.എ സലാം, മാണി സി കാപ്പന്‍, രാജന്‍ ബാബു, ശശി തരൂര്‍ എംപി, അടൂര്‍ പ്രകാശ്‌ എംപി, എം വിന്‍സന്‍റ്‌ എംഎല്‍എ, പാലോട്‌ രവി, പി.കെ വേണുഗോപാല്‍, ബീമാപള്ളി റഷീദ്‌, വി.എസ്‌ ശിവകുമാര്‍, കരകുളം കൃഷ്‌ണപിള്ള, വര്‍ക്കല കഹാര്‍, ടി ശരത്‌ചന്ദ്രപ്രസാദ്‌, ജി സുബോധന്‍, മരിയാപുരം ശ്രീകുമാര്‍, ജി.എസ്‌ ബാബു, ഇറവൂര്‍ പ്രസന്നകുമാര്‍, മണക്കാട്‌ സുരേഷ്‌, എം.ആര്‍ മനോജ്‌, വേലപ്പന്‍ നായര്‍, തിരുപുറം ഗോപന്‍, ആര്‍.എസ്‌ ഹരി, മലയിന്‍കീഴ്‌ നന്ദകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും