പോലീസിന്‍റെ രഹസ്യക്യാമറ കള്ളന്‍ കൊണ്ടുപോയി; സംഭവം കണ്ണൂരില്‍

Jaihind Webdesk
Monday, October 24, 2022

 

കണ്ണൂർ: പോലീസിന്‍റെ രഹസ്യക്യാമറ കള്ളൻ കൊണ്ടുപോയി. കണ്ണൂർ നഗരത്തിൽ പോലീസ് സ്ഥാപിച്ച സിസി ടിവിയുടെ അനുബന്ധ ഉപകരണങ്ങളാണ് മോഷണം പോയത്. പഴയ ബസ്സ് സ്റ്റാന്‍ഡിനടുത്ത റോഡിൽ സ്ഥാപിച്ച രഹസ്യക്യാമറയുടെ എക്സ്റ്റൻഷൻ ബോക്സ് കവർച്ച ചെയ്ത നിലയിലും ഒപ്പം കേബിൾ നശിപ്പിച്ച നിലയിലുമായിരുന്നു.

നഗരത്തിലെ ക്രമസമാധാനവുമായി ബന്ധപ്പെട്ട് ഇന്നലെ ക്യാമറാ ദൃശ്യങ്ങൾ പരിശോധിക്കവെയാണ് ഒരു ക്യാമറ പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തിയത്. തുടർന്ന് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഉപകരണങ്ങൾ മോഷണം പോയ കാര്യം മനസിലായത്. ഉദ്ദേശം 45,000 രൂപയുടെ നഷ്ടമുണ്ട്. പൊതുമുതൽ നശിപ്പിക്കൽ നിയമപ്രകാരം ടൗൺ പോലീസ് കേസെടുത്തു.