സ്വർണ്ണക്കടത്ത് കേസ് സിബി ഐ അന്വേഷിക്കണം; മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെ.സി ജോസഫ്

Jaihind News Bureau
Monday, August 3, 2020

കേരള ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് സ്വർണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ അന്വേഷണത്തിന് വിധേയമാകുന്നത്. ഇത് കേരളത്തിന് അപമാനകരമാണ്. ഭരണത്തിന്‍റെ മറവിൽ നടക്കുന്ന വ്യാപകമായ അഴിമതിയും കൊള്ളയും അവസാനിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ രാജി അനിവാര്യമാണ്. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുന്നത് വരെ യുഡിഎഫ് സമരവുമായി മുന്നോട്ട് പോകുമെന്ന് കെ.സി.ജോസഫ് എംഎല്‍എ അറിയിച്ചു
യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സ്പീക്ക് അപ് കേരള സമര പരിപാടിയുടെ ഭാഗമായി ഇരിക്കൂർ നിയോജക മണ്ഡലത്തിൽ ആലക്കോട് ഇന്ദിരാഭവനിൽ കെ.സി.ജോസഫ് എംഎല്‍എ സത്യഗ്രഹം അനുഷ്ഠിച്ചു.

സത്യഗ്രഹ സമര പരിപാടിയിൽ യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ തോമസ് വെക്കത്താനം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നേതാവ് TNA ഖാദർ സ്വാഗതം പറഞ്ഞു. യുഡിഎഫ് നേതാക്കളായ അഡ്വ. സോണി സെബാസ്റ്റ്യൻ , പി.ടി. മാത്യു, വർഗ്ഗീസ് വയലാ മണ്ണിൽ, വി.എ.റഹീം, ജോസ് വട്ടമല, ഡോ. കെ.വി. ഫിലോമിന, ബേബി ഓടംപള്ളിൽ, ബിജു പുളിയം തൊട്ടി, ദേവസ്യ പാലപ്പുറം, വി.വി.അബ്ദുള്ള, അഡ്വ.പി.സുനിൽകുമാർ, സുമിത്ര ഭാസ്കരൻ, യൂത്ത് കോൺസ് സംസ്ഥാന ജന.സെക്രട്ടറി ജോമോൻ ജോസ്, മോളി മാനുവൽ, ബിന്ദു ബാലൻ, ടി.പി.അഷ്റഫ്, കെ.പി. ലിജേഷ്, ജോസ് ജോർജ് പ്ലാത്തോട്ടം, വർഗ്ഗീസ് പയ്യംപള്ളിൽ, ടോമി കുമ്പിടി മാക്കൽ, ജോജി കന്നിക്കാട്ട്, ബെന്നി പീടിയേക്കൽ, ഷാജി പാണം കുഴി എന്നിവർ പ്രസംഗിച്ചു.