മെഡിക്കൽ പിജി പരീക്ഷ റദ്ദാക്കണമെന്ന വിദ്യാർത്ഥികളുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

Jaihind Webdesk
Thursday, July 1, 2021

ന്യൂഡല്‍ഹി : മെഡിക്കൽ പിജി പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. പരീക്ഷ റദ്ദാക്കണമെന്നും ഇന്‍റേണൽ മാര്‍ക്കിന്‍റെ അടിസ്ഥാനത്തിൽ മൂല്യനിര്‍ണയം നടത്തണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി പിജി വിദ്യാര്‍ത്ഥികള്‍ ആശുപത്രികളിൽ സേവനം അനുഷ്ഠിക്കുകയാണെന്നും പരീക്ഷയ്ക്ക് തയാറെടുക്കാന്‍ പലര്‍ക്കും സാധിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പതിനേഴ് മെഡിക്കൽ പിജി വിദ്യാര്‍ത്ഥികളാണ് ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ പരീക്ഷ റദ്ദാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന കുട്ടികളും ഉണ്ടെന്ന് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അധ്യക്ഷയായ ബെഞ്ച് ചൂണ്ടിക്കാട്ടി.