സിറിയയെ ഒരു പുതിയ യുഗത്തിലേക്ക് നയിക്കാന്‍ യുഎഇ ഭരണകൂടത്തിന്‍റെ പിന്തുണ; പ്രസിഡന്‍റുമാര്‍ കൂടിക്കാഴ്ച നടത്തി

Monday, March 20, 2023

 

അബുദാബി: പ്രതിസന്ധി ഘട്ടത്തെ അതിജീവിച്ച സിറിയയെ ഒരു പുതിയ യുഗത്തിലേക്ക് നയിക്കാനുള്ള ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിന് യുഎഇ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദിന്‍റെ യുഎഇ സന്ദര്‍ശനത്തിലാണ് ഈ പ്രഖ്യാപനം. യുഎഇ പ്രസിഡന്‍റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി അല്‍ അസദ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധത്തെക്കുറിച്ചും സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. പരസ്പര താല്‍പ്പര്യങ്ങള്‍ കൈവരിക്കുന്നതിന് സഹായിക്കുന്ന ക്രിയാത്മക സംയുക്ത പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായ ചര്‍ച്ചകള്‍ പൂര്‍ത്തീയാക്കി.