മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനമാണ് ഇനി താൻ ഏറ്റെടുക്കുന്ന വിഷയം; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Jaihind Webdesk
Friday, November 18, 2022

ഡല്‍ഹി: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനമാണ് ഇനി താൻ ഏറ്റെടുക്കുന്ന വിഷയമെന്ന്
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദേശീയതലത്തിൽ അടക്കം വിഷയം ശക്തമായി ഉയർത്തും. കോടതിയിൽ എത്തിയാൽ ഈ വിഷയത്തിലും നടപടി ഉണ്ടാകുമെന്നത്  ഉറപ്പ് ആണെന്നും ഗവര്‍ണര്‍ പറഞ്ഞു. മൈനസ് 40 ഡിഗ്രിയിൽ സേവനം ചെയ്യുന്ന സൈനികർക്ക് പെൻഷൻ ലഭിക്കാൻ 10 വർഷം കാത്തിരിക്കേണ്ടപ്പോൾ. കേരളത്തിൽ മന്ത്രിമാരുടെ സ്റ്റാഫിനു പെൻഷൻ ലഭിക്കാൻ രണ്ടു വർഷം മതിയെന്നും ഇതു കൊള്ളയാണെന്നും വിമർശിച്ചു. പ്രിയ വർഗീസിന്‍റെ നിയമനത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായും ഗവർണർ പറഞ്ഞു. ഇത് സർക്കാരിന്‍റെ പൊതുരീതിയാണെന്ന് വേണം മനസ്സിലാക്കാനെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

സംസ്കൃത കോളജിന് മുൻപിലെ പോസ്റ്റർ വിഷയത്തിലും ഗവർണർ പ്രതികരിച്ചു. പഠിച്ചതേ പാടുവെന്നാണ് എസ്എഫ്ഐക്കുനേരെയുള്ള വിമർശനം.