സമരം തുടരുമെന്ന് ആശമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സമരവുമായി ശക്തമായി മുന്നോട്ട് പോകാനാണ് തീരുമാനം. 12 ന് സെക്രട്ടറിയേറ്റിന് മുന്നില്‍ പൗരസംഗമം നടത്തുമെന്നും 13 മുതല്‍ അടുത്ത ഘട്ട സമരം തുടരുമെന്നും ആശമാര്‍ അറിയിച്ചു. ഇടത ആഭിമുഖ്യമുള്ളവര്‍ പോലും സമരത്തിന് പിന്തുണ നല്‍കുന്നുണ്ടെന്നാണ് ആശമാര്‍ പറയുന്നത്. ഇതോടെ ഒര വിഷയത്തിലുള്ള പാര്‍ട്ടിയുടെ ഭിന്നതയാണ് തുറന്നു കാട്ടുന്നത്. ഇനിയും ചര്‍ച്ചയ്ക്ക് തയാറെന്നും മുഖ്യമന്ത്രി തന്നെ ചര്‍ച്ചയ്ക്ക് തയാറാകണമെന്നും സമരസമിതി അറിയിച്ചു.