പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സംസ്ഥാന സർക്കാർ ചിലവഴിക്കുന്നത് കോടികള്‍; ടൂറിസം വകുപ്പ് മാത്രം ചിലവഴിച്ചത് 1.85 കോടി രൂപ

Jaihind Webdesk
Monday, April 15, 2024

 

തിരുവനന്തപുരം: പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അടിക്കടി കേരളത്തിൽ എത്തുമ്പോൾ സംസ്ഥാന ഖജനാവിൽ നിന്ന് പൊടി പൊടിക്കുന്നത് കോടികൾ. ക്ഷേമ പെൻഷൻ പോലും നൽകാനാവാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കേരളം നട്ടം തിരിയുമ്പോൾ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ പ്രധാനമന്ത്രിക്ക് സൗകര്യങ്ങൾ ഒരുക്കുവാൻ ടൂറിസം വകുപ്പ് മാത്രം ചിലവഴിച്ചത് 1.85 കോടി രൂപയാണ്. കോൺഗ്രസിന്‍റെ അക്കൗണ്ട് മരവിപ്പിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനം തടസപ്പെടുത്തിയ ശേഷമാണ് സർക്കാർ ഖജനാവിൽ നിന്ന് കോടികൾ പൊടിപൊടിച്ച് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കേരളം നട്ടം തിരിയുമ്പോഴും തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന പ്രധാനമന്ത്രി ഉൾപ്പെടെയുള്ള വിവിഐപികൾക്കായി സാധാരണക്കാരന്‍റെ നികുതിപ്പണത്തിൽ നിന്ന് കോടികളാണ് ചിലവഴിക്കപ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം രണ്ട് പ്രാവശ്യം കേരളത്തിൽ പ്രചാരണത്തിന് എത്തിയ പ്രധാനമന്ത്രിക്കായി കോടികളാണ് സർക്കാർ ജനാവിൽ നിന്ന് പൊടി പൊടിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കേരളം പരിതാപകരമായ അവസ്ഥയിൽ കൂപ്പുകുത്തി നിൽക്കുമ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രിയ്ക്ക് സൗകര്യങ്ങൾ ഒരുക്കാൻ ടൂറിസം വകുപ്പ് മാത്രം ചിലവഴിച്ചത് 1.85 കോടി രൂപയാണ്. സാധാരണക്കാരന്‍റെ ആയിരക്കണക്കിന് ബില്ലുകൾ തടഞ്ഞുവെച്ച് ട്രഷറിയിൽ കർശന നിയന്ത്രണങ്ങൾ തുടരുമ്പോഴും ടൂറിസം വകുപ്പിനുള്ള തുക കൃത്യമായി അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. മറ്റ് വകുപ്പുകൾ ചിലവഴിച്ച കോടികളുടെ കണക്കുകൾ കൂടി ഇനി പുറത്തുവരാനുണ്ട്.

സമീപകാലത്ത് അടിക്കടി കേരളത്തിൽ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രിക്കായി വൻതുകയാണ് കേരളത്തിന് ചിലവഴിക്കേണ്ടി വന്നത്. കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനം തടസപ്പെടുത്തിയ ശേഷമാണ് സർക്കാർ ഖജനാവിൽ നിന്ന് കോടികൾ പൊടിപൊടിച്ച് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് ജനാധിപത്യത്തെ ആട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം തുടരുമ്പോഴും കേന്ദ്രസർക്കാർ ഇത്തരത്തിലുള്ള ഏകാധിപത്യ നിലപാടുകളുമായി മുന്നോട്ടു പോകുകയാണ്. സുരക്ഷാക്രമീകരണങ്ങളുടെ മറപിടിച്ചാണ് തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പോലും മറികടന്ന് ഇത്തരത്തിൽ പൊതുജനാവ് കൊള്ളയടിച്ചുള്ള വിവിഐപി തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ മുറപോലെ നടക്കുന്നത്.