PALAKKAD| സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത് കേരളത്തെ കാളവണ്ടി യുഗത്തിലേക്ക് കൊണ്ടുപോകുന്ന നിലപാട്: എ തങ്കപ്പന്‍

Jaihind News Bureau
Saturday, August 9, 2025

കേരളത്തെ കാളവണ്ടി യുഗത്തിലേക്ക് കൊണ്ടുപോകുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പാലക്കാട് ഡി സിസി പ്രസിഡന്റ് എ തങ്കപ്പന്‍. ചിറ്റൂര്‍ മണ്ഡലത്തിലെ വണ്ണാമടയില്‍ നിന്നും അത്തിക്കോട്ടേക്ക് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന കാളവണ്ടി സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിറ്റൂര്‍ മണ്ഡലത്തിലെ ഇരട്ടക്കുളം മുതല്‍ ഗോപാലപുരം വരെയുള്ള റോഡില്‍ പതിനഞ്ചിലധികം പേര്‍ക്ക് റോഡ് തകര്‍ച്ച മൂലം ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. ഇത്രയും അപകടങ്ങള്‍ നടന്നിട്ടും സ്ഥലം എംഎല്‍എയും മന്ത്രിയുമായ കെ കൃഷ്ണന്‍കുട്ടി ഇതുവരെ റോഡ് തകര്‍ച്ചയുള്ള നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ലെന്നും എ തങ്കപ്പന്‍ പറഞ്ഞു. ഇതിനെതിരെ പാലക്കാട് പൊള്ളാച്ചി റോഡിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യമുന്നയിച്ചു കൊണ്ടാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കാളവണ്ടി സമരം നടത്തിയത്. ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതന്‍ മുഖ്യപ്രഭാഷണം നടത്തി.