ബഫർ സോണില്‍ സംസ്ഥാന സർക്കാർ ജനങ്ങളെ പൂർണ്ണമായും വഞ്ചിച്ചു; ഡീന്‍ കുര്യാക്കോസ് എംപി

Jaihind Webdesk
Saturday, December 17, 2022

 

ഇടുക്കി: ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ ജനങ്ങളെ പൂർണ്ണമായി വഞ്ചിച്ചെന്ന് ഡീൻ കുര്യാക്കോസ് എംപി. ഉപഗ്രഹ സർവേ നടത്തിയാൽ ജനവാസ കേന്ദ്രങ്ങളെ പൂർണ്ണമായി തിരിച്ചറിയാൻ സാധിക്കില്ലെന്ന് അറിയാത്തതു കൊണ്ടല്ല, മറിച്ച് 2019 സെപ്റ്റംബർ 30 ലെ തീരുമാനമനുസരിച്ച് ജനവാസ മേഖല ബഫർ സോണിൽ ഉൾക്കൊള്ളിക്കണമെന്ന രാഷ്ട്രീയ തീരുമാനം നടപ്പിലാക്കാൻ ആണ് ഇത്തരത്തിൽ ഒത്തു കളിക്കുന്നതെന്നും ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.

ഫീൽഡ് സർവേ നടത്തി ജനവാസ കേന്ദ്രങ്ങളെ പൂർണ്ണമായും ഒഴിവാക്കുമെന്ന് പറഞ്ഞവർ വാക്കുപാലിച്ചില്ലെന്ന് മാത്രമല്ല, സുപ്രീം കോടതിയിൽ കേസ് അവതരിപ്പിക്കുന്നതിൽ യാതൊരു ജാഗ്രതയും കാണിക്കുന്നതുമില്ല. ഇടുക്കിയിലെ ജനതയോടുള്ള ഇടതുപക്ഷ സർക്കാരിന്‍റെ ഇത്തരം ജനദ്രോഹ നടപടിക്കെതിരെ ജില്ലയിലെ എല്ലാ മേഖലകളിലേയും ജനങ്ങളെയും അണിനിരത്തി അതിശക്തമായി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു.