പ്രവാസികളുടെ പ്രശ്നത്തിന് സംസ്ഥാന സർക്കാർ വേണ്ടത്ര പരിഗണന നല്‍കുന്നില്ല; വി.ഡി സതീശന്‍

Sunday, November 13, 2022

ഷാര്‍ജ : പ്രവാസികളുടെ പ്രശ്നത്തിന് സംസ്ഥാന സർക്കാർ വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ . കോവിഡ് മൂലം എത്ര പേര് തിരികെ വന്നു എന്ന കണക്ക് പോലും ഇല്ല, നോർക്ക നിഷ്ക്രിയം. ലോക കേരള സഭകളുടെ പ്രോഗ്രസ്സ് റിപ്പോർട്ട്‌ എന്താണ്? പ്രവാസികളുടെ വിഷയം ചർച്ച ചെയ്യാൻ നിയമസഭ ഉണ്ടല്ലോയെന്നും അദ്ദേഹം ചോദിച്ചു. ഷാര്‍ജയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ്.

അതേസമയം എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ വിമര്‍ശനത്തിന്  എന്‍ എസ് എസിനോട് ആയിത്തമില്ല. തള്ളിപ്പറഞ്ഞിട്ടില്ല വർഗീയവാദികളുടെ വോട്ട് വേണ്ട എന്നേ പറഞ്ഞിട്ടുള്ളു, ആരോടും അകൽച്ചയില്ല എല്ലാരേയും ചേർത്ത് നിർത്തുമെന്നും അദ്ദേഹം പറഞ്ഞു.