സ്ത്രീ ചൂഷണം വേർതിരിവില്ലാതെ എതിർക്കണമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എംപി.
ഈ കാര്യത്തിൽ മഹിള കോൺഗ്രസ് ശക്തമായ നിലപാടാണ് എന്നും സ്വീകരിച്ചിട്ടുള്ളത്. സി.പി.എമ്മും ഇടതുപക്ഷ ഗവൺമെന്റും തരം നോക്കി നിലപാട് മാറ്റുകയാണ്. സ്ത്രീ ചൂഷകർ തങ്ങളുടെ ആളുകളെങ്കിൽ പാർട്ടി കോടതിയും അന്വേഷണവും മതി എന്ന നിലപാടാണ് സി.പി.എമ്മിന്. അത്തരമൊരു നിലപാട് മഹിള കോൺഗ്രസിന് ഇല്ല. സ്ത്രീ ചൂഷകരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വരെ പ്രതിഷ്ഠിച്ച് സംരക്ഷിക്കുകയാണ്. സി.പി.എം. എംഎൽഎ മാർക്കും മറ്റും ആരോപണങ്ങൾ ഉണ്ടായപ്പോഴും സി.പി.എം സ്വീകരിച്ച നിലപാട് ചൂഷകർക്ക് സംരക്ഷണം നൽകുന്നതായിരുന്നു. അത്തരമൊരു സമീപനം മഹിള കോൺഗ്രസിനില്ലെന്നും അവർ വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിന്റെ പ്രശ്നത്തിൽ കോൺഗ്രസ് പാർട്ടി ഉചിതവും വ്യക്തവുമായ നിലപാട് സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
ഇലന്തൂർ, നാരങ്ങാനം, കോഴഞ്ചേരി, തോട്ടപ്പുഴശ്ശേരി, കോയിപുരം, പുല്ലാട്, ഇരവിപേരൂർ, ഓതറ, ആറന്മുള, കിടങ്ങന്നൂർ, മെഴുവേലി, പന്തളം, കുളനട, തെക്കേക്കര, കുരമ്പാല എന്നീ മണ്ഡലങ്ങളിൽ നടന്ന സ്വീകരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അവർ.
ആന്റോ ആന്റണി എംപി, കെ പി സി സി ജനറൽ സെക്രട്ടറിമാരായ പഴംകുളം മധു, എം എം നസീർ, രമ്യ ഹരിദാസ് എക്സ് എം പി, ശിവദാസൻനായർ എക്സ് എം എൽ എ, മാലേത്ത് സരളാദേവി എക്സ് എം എൽ എ, കെ പി സി സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, എന്നിവർ വിവിധ സ്വീകരണ യോഗങ്ങൾ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് രജനി പ്രദീപ്, സംസ്ഥാന ഭാരവാഹികളായ ആർ ലക്ഷ്മി, ജയലക്ഷ്മി ദത്തൻ, എൽ അനിത, ലാലി ജോൺ,സുധ നായർ, സുജ ജോൺമഞ്ജു വിശ്വനാഥ്, വിബിത ബാബു ആശാ തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു.