ചെറിയ കാരണങ്ങൾ കൊണ്ട് തിരഞ്ഞെടുപ്പുകളിൽ കൈവിട്ട വിജയങ്ങൾ തിരിച്ചുപിടിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃത്വയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതൊരു വിജയത്തിൻ്റെയും രഹസ്യം കൂട്ടായ പ്രവർത്തനമാണ്. ഭിന്നിച്ചു നിന്നാൽ നഷ്ടം മാത്രമാണ് ചരിത്രം. പുതിയ നേതൃത്വത്തിൻ കീഴിൽ ഒരുമിച്ച് നിന്ന് വരുന്ന തദ്ദേശ- നിയമ സഭ തെരഞ്ഞെടുപ്പുകളിൽ വിജയത്തിലെത്തണമെന്നും വി.ഡി. സതീശൻ ഓർമ്മിപ്പിച്ചു.
ഡി.സി.സി പ്രസിഡൻ്റ് അഡ്വ. ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ എ.പി അനിൽകുമാർ, , തേറമ്പിൽ രാമകൃഷ്ണൻ, എ.ഐ. ഷുക്കൂർ,ഒ. അബ്ദുറഹ്മാൻ കുട്ടി, പി.എ. മാധവൻ, എം.പി വിൻസെൻ്റ്, ടി.വി. ചന്ദ്രമോഹൻ,ജോസ് വള്ളൂർ, എം കെ. പോൾസൺ മാസ്റ്റർ,എം.പി. ജാക്സൺ, കെ.കെ. കൊച്ചു മുഹമ്മദ്, എം.കെ. അബ്ദുൾ സലാം, ജോസഫ് ചാലിശ്ശേരി,സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്,ഷാജി കോടങ്കണ്ടത്ത്, ജോൺ ഡാനിയേൽ, എം.പ്രസാദ്, സി.സി. ശ്രീകുമാർ, കെ.ബി ശശികുമാർ, ഐ.പി പോൾ, സി ഒ ജേക്കബ്,എം. എസ്. അനിൽകുമാർ,ഷിജു വെളിയത്ത്, നിജി ജസ്റ്റീൻ,കെ.കെ. ബാബുതുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
മാർച്ച് 15 നകം വാർഡ് കമ്മിറ്റികളുടെ പുന:സംഘടന പൂർത്തിയാക്കാനും ഏപ്രിൽ 30 നുള്ളിൽ വാർഡ് തലത്തിൽ മഹാത്മ ഗാന്ധി കുടുംബ സംഗമങ്ങൾ പൂർത്തീകരിക്കാനും തീരുമാനിച്ച യോഗം തീരദേശ മേഖലയിലെ മണൽ – ഖനനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടു പ്രമേയം പാസാക്കുകയും മാർച്ച് 27 ന് നടക്കുന്ന തീരദേശ ഹർത്താലിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.