കടുവയെ പിടികൂടുവാനുള്ള തിരച്ചില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കണം : എ.പി.അനില്‍കുമാര്‍ എം.എല്‍.എ

Jaihind News Bureau
Tuesday, May 20, 2025

കാളികാവ് പഞ്ചായത്തിലെ അടയ്ക്കാകുണ്ടില്‍ ഇക്കഴിഞ്ഞ ദിവസം കടുവ അക്രമണം നടത്തിയ പ്രദേശത്തുനിന്ന് ഏതാണ്ട് അഞ്ചര കിലോമീറ്റര്‍ അകലെ കരുവാരകുണ്ട് പഞ്ചായത്തിലെ മഞ്ഞള്‍പ്പാറ പ്രദേശത്ത് കടുവയുടെ സാന്നിധ്യം വനം വകുപ്പ് സ്ഥിരീകരിച്ച സാഹചര്യത്തില്‍, ഇപ്പോള്‍ തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രദേശങ്ങള്‍ കുറെ കൂടി വിപുലപ്പെടുത്തി തിരച്ചില്‍ ഊര്‍ജ്ജിതമാക്കണമെന്ന് എ.പി.അനില്‍കുമാര്‍ എം.എല്‍.എ. ആവശ്യപ്പെട്ടു.  പ്രസ്തുത പ്രദേശങ്ങളില്‍ ക്യാമറയും, കൂടും ഒരുക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണം. തിരച്ചില്‍ സംഘത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കണം. ചോക്കാട് കാളികാവ്, കരുവാരകുണ്ട് എന്നീ പഞ്ചായത്തുകളിലെ ആള്‍ താമസമുള്ള പ്രദേശങ്ങളിലും കടുവയുടെ സാന്നിധ്യം ഉണ്ടാകാനുള്ള സാഹചര്യം കൂടിവരുന്നതായിട്ടാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ആയതിനാല്‍ തിരച്ചില്‍ ഏതെങ്കിലും ഒരു പ്രദേശത്ത് ഒതുക്കി നിര്‍ത്താതെ കൂടുതല്‍ വ്യാപിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. തിരച്ചിലിന് നേതൃത്വം നല്‍കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു, എത്രയും പെട്ടെന്നു തന്നെ കടുവയെ പിടിക്കാന്‍ കഴിയും എന്ന ആത്മവിശ്വാസമാണ് അവര്‍ പ്രകടിപ്പിച്ചത്.

കാളികാവിലെ നരഭോജി കടുവയെ പിടികൂടുവാനുള്ള തിരച്ചില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് എ.പി.അനില്‍കുമാര്‍ എം.എല്‍.എ. പ്രസ്തുത പ്രദേശങ്ങളില്‍ ക്യാമറയും, കൂടും ഒരുക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണം. തിരച്ചില്‍ സംഘത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കണമെന്നും ചോക്കാട് കാളികാവ്, കരുവാരകുണ്ട് എന്നീ പഞ്ചായത്തുകളിലെ ആള്‍ താമസമുള്ള പ്രദേശങ്ങളിലും കടുവയുടെ സാന്നിധ്യം ഉണ്ടാകാനുള്ള സാഹചര്യം കൂടിവരുന്നതായിട്ടാണ് മനസ്സിലാക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ആയതിനാല്‍ തിരച്ചില്‍ ഏതെങ്കിലും ഒരു പ്രദേശത്ത് ഒതുക്കി നിര്‍ത്താതെ കൂടുതല്‍ വ്യാപിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. തിരച്ചിലിന് നേതൃത്വം നല്‍കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുമായി എ പി അനില്‍കുമാര്‍ സംസാരിച്ചു, എത്രയും പെട്ടെന്നു തന്നെ കടുവയെ പിടിക്കാന്‍ കഴിയും എന്ന ആത്മവിശ്വാസമാണ് അവര്‍ പ്രകടിപ്പിച്ചത്.