രക്ഷകന്‍; തിരൂരിൽ ഓടുന്ന ട്രെയിനിൽ നിന്ന് വീണ സ്ത്രീയെ വലിച്ച് കയറ്റി ആര്‍പിഎഫ് ഉദ്യോഗസ്ഥൻ

 

ലപ്പുറം: തിരൂർ റെയിൽവെ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണ സ്ത്രീയെ വലിച്ചു കയറ്റി ആർപിഎഫ് ഉദ്യോഗസ്ഥൻ. നീങ്ങി തുടങ്ങിയ ട്രെയിനിൽ നിന്നാണ് സ്ത്രീ വീണത്. ട്രെയിനിന്‍റെ അടിയിലേക്ക് കാല് പോയ സ്ത്രീയെയാണ് രക്ഷപ്പെടുത്തിയത്. സ്ത്രീയെ ട്രെയിനിന്‍റെ പ്ലാറ്റ്ഫോമിലേക്ക് ആർപിഎഫ് ഉദ്യോഗസ്ഥൻ വലിച്ചു കയറ്റുകയായിരുന്നു. ആർപിഎം ഉദ്യോഗസ്ഥൻ ഇ.എസ്. സുരേഷ്‌കുമാർ ആണ് രക്ഷകനായത്. ഇക്കഴിഞ്ഞ 18 നാണ് സംഭവം നടന്നത്. ജീവൻരക്ഷാ എന്ന പേരിലുള്ള സിസിടിവി ദൃശ്യങ്ങൾ ആർപിഎഫ് പുറത്തുവിട്ടു.

Comments (0)
Add Comment