സൗദി റീ എൻട്രി വിസയുടെ കാലാവധി ഓഗസ്റ്റ് 31 വരെ സൗജന്യമായി നീട്ടി

Tuesday, July 20, 2021

ദമ്മാം : ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് വരാനുള്ള പ്രവാസികൾക്ക് വീണ്ടും സൗദിയുടെ ആശ്വാസം. റീ എൻട്രി വിസയുടെ കാലാവധി അടുത്ത മാസം 31 വരെ സൗജന്യമായി നീട്ടി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു.ഇതേ കാലയളവിലേക്ക് ഇഖാമയും സൌജന്യമായി നീട്ടിയിട്ടുണ്ട്. സൗദിയിലുള്ള വിസിറ്റ് വിസക്കാര്ക്കും ഈ ആനുകൂല്യം ലഭിക്കും.