പെഗാസസ് വിവാദത്തിൽ കേന്ദ്ര സർക്കാർ മൗനം വെടിയണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ കെ ആന്‍റണി. ന്യൂ യോർക്ക് ടൈംസിന്‍റെ വെളിപ്പെടുത്തൽ ഗൗരവകരം. സംഭവത്തിന്‍റെ സത്യാവസ്ഥ ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. കേന്ദ്രം പ്രതികരിക്കാന്‍ തയാറാകണമെന്നും എകെ ആന്‍റണി ജയ്ഹിന്ദ് ന്യൂസിനോട് പ്രതികരിച്ചു.