‘മുഖ്യമന്ത്രിയുടെ കഥയ്ക്ക് തിരക്കഥ എഴുതുന്ന പോലീസ്’; റിപ്പോർട്ട് ഏറ്റവും വിശ്വാസ്യതയില്ലാത്തതെന്ന് കെ.സി വേണുഗോപാല്‍ എംപി | VIDEO

Jaihind Webdesk
Monday, July 4, 2022

ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച്  ഗാന്ധി ചിത്രം തകർത്തുമായി ബന്ധപ്പെട്ട പോലീസ് റിപ്പോർട്ട് തീര്‍ത്തും വിശ്വാസ്യത ഇല്ലാത്തതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. മുഖ്യമന്ത്രി പിണറായി വിജയൻ തയാറാക്കിയ കഥയ്ക്കുള്ള തിരക്കഥയാണ് പോലീസ് റിപ്പോർട്ട്. ഈ റിപ്പോർട്ടും കേരളം തള്ളും.  രാഹുൽ ഗാന്ധി പറഞ്ഞിട്ടാണ് ഓഫീസ് ആക്രമിച്ചതെന്ന് മുഖ്യമന്ത്രി പറയാത്തത് ഭാഗ്യമെന്നും കെ.സി വേണുഗോപാല്‍ എംപി പരിഹസിച്ചു.

“മുഖ്യമന്ത്രി പറയുന്നതുപോലെ റിപ്പോർട്ട് എഴുതുന്നവരായി കേരള പോലീസ് മാറി. രാഹുല്‍ ഗാന്ധി പറഞ്ഞിട്ടാണ് ഓഫീസ് ആക്രമിച്ചതെന്ന് മുഖ്യമന്ത്രി പറയാത്തത് ഭാഗ്യം. എങ്കില്‍ പോലീസ് അതുപോലെ തന്നെ റിപ്പോര്‍ട്ട് എഴുതിയേനെ. ഏറ്റവും വിശ്വാസ്യതയില്ലാത്ത ഒരു റിപ്പോര്‍ട്ടാണിത്. ഇതും കേരള ജനത തള്ളിക്കളയും” – കെ.സി വേണുഗോപാല്‍ എംപി പറഞ്ഞു. അക്രമം നടത്താനെത്തിയവരെ പ്രോത്സാഹിപ്പിക്കുന്ന പോലീസിന്‍റെ ദൃശ്യവും അദ്ദേഹം പുറത്തുവിട്ടു.