നവീകരിച്ച പാലക്കാട് കെ എസ് ആര്‍ ടി സി ഡിപ്പോ ഗതാഗത മന്ത്രി ആന്‍റണി രാജു നാടിന് സമർപ്പിച്ചു. ചടങ്ങിൽ ഷാഫി പറമ്പിൽ എം.എൽ എ അധ്യക്ഷത വഹിച്ചു. എട്ട് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് പദ്ധതി യാഥാർത്ഥ്യമായത്. പാലക്കാടിന്‍റെ ചിരകാല സ്വപനം യഥാർത്ഥ്യമാക്കിയാണ് പുതിയ കെ എസ് ആര്‍ ടി സി ഡിപ്പോ നാടിന് സമർപ്പിച്ചത്. ബസ് സ്റ്റാൻഡ് പൂർണമായി സോളാറിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു. പഴയ ബസ് യാർഡ് നവീകരിക്കും. പാലക്കാട് ഡിപ്പോയെ കേരളത്തിലെ തന്നെ മികച്ച ഡിപ്പോയാക്കി മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ പങ്കെടുക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് ബസ് സ്റ്റാന്‍റില്‍ ഒത്തുകൂടിയത്. ഷാഫി പറമ്പിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. നടപടികൾ വൈകിയതിൽ ക്ഷമ ചോദിക്കുന്നുവെന്നും പാലക്കാട് ജനതയുടെ കഠിന പരിശ്രമം കൂടിയാണ് ഡിപ്പോ എന്നും ഷാഫി പറമ്പിൽ പറഞ്ഞു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഷീസ്പേസും വി.കെ. ശ്രീകണ്ഠൻ എം.പി. സ്റ്റേഷൻമാസ്റ്റർ ഓഫീസ്, റിസർവേഷൻ കൗണ്ടർ എന്നിവയും ഉദ്ഘാടനംചെയ്തു. ചടങ്ങിൽ എം.എൽ എ മാരായ ശാന്തകുമാരി , പ്രേം കുമാർ , ജില്ലാ കളക്ടർ മൃൺമയി ജോഷി, ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥ് തുടങ്ങിയവരും സംബന്ധിച്ചു.