ആകാശ് തില്ലങ്കേരിക്ക് ട്രോഫി നൽകിയ സംഭവത്തിൽ വീഴ്ചപറ്റിയെന്ന് സിപിഎം പ്രദേശിക നേതൃത്വം

Jaihind Webdesk
Thursday, December 29, 2022

കണ്ണൂര്‍: ആകാശ് തില്ലങ്കേരിക്ക് ട്രോഫി നൽകിയ സംഭവത്തിൽ വീഴ്ചപറ്റിയെന്ന് സിപിഎം പ്രദേശിക നേതൃത്വം. പരിപാടി
സംഘടിപ്പിച്ചവർക്ക് വീഴ്ച പറ്റിയെന്നും വീഴ്ച വരുത്തിയവർക്കെതിരെ പാർട്ടി നടപടിയെടുത്തെന്നും തില്ലങ്കേരി ലോക്കൽ കമ്മിറ്റി അറിയിച്ചു. എന്നാൽ നടപടി സംബന്ധിച്ച വിശദീകരണം വ്യക്തമാക്കിയിട്ടില്ല. ഡി.വൈ.എഫ്.ഐ
കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജറായിരുന്നു ആകാശ് തില്ലങ്കേരിക്ക് പൊതുവേദിയിൽ വെച്ച് ട്രോഫി  നല്‍കിയത്. തില്ലങ്കേരി പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ  ഭാഗമായാണ് ട്രോഫി നൽകിയത്. കരിപ്പൂർ സ്വർണക്കടത്ത് കേസിന് പിന്നാലെ ആകാശ് തില്ലങ്കേരി അടക്കമുള്ളവരെ ഒറ്റപ്പെടുത്തണമെന്ന് ഡി.വൈ.എഫ്.ഐ ക്യാമ്പയിൻ നടത്തിയിരുന്നു. സമൂഹമാധ്യമ യുദ്ധത്തിന്‍റെ പേരിൽഡി.വൈ.എഫ്.ഐ പൊലീസിൽ പരാതിയും നൽകിയിരുന്നു.ഇതിന് ഇടയിലാണ് ഡി.വൈ.എഫ്.ഐ
കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജർ ആകാശ് തില്ലങ്കേരിക്ക് ട്രോഫി നൽകിയത്.

അതേസമയം എം ഷാജിറിനെ സംരക്ഷിച്ച് ഡിവൈഎഫ് ഐ. ആകാശ് തില്ലങ്കേരിമായി വേദി പങ്കിട്ടത്  അവിചാരിതമായാണെന്നും അതിനാല്‍ നടപടിയില്ലെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.