കനത്ത മഴയില്‍ ദേശീയപാത 66ലെ നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന മലപ്പുറം കൂരിയാട് വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു. ദേശീയപാതയുടെ ഭാഗമായുള്ള സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗമാണ് പൊളിഞ്ഞു വീണത്. നേരത്തെ വലിയരീതിയിലുള്ള തകര്‍ച്ചയുണ്ടായ സ്ഥലത്തിന് സമീപത്ത് തന്നെയാണ് വീണ്ടും സംരക്ഷണ ഭിത്തി തകര്‍ന്നു വീണത്.
കനത്ത മഴയില്‍ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം പൂര്‍ണമായും പൊളിഞ്ഞു. പിന്നീട് സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. പ്രധാന പാതയുടെ പാര്‍ശ്വഭിത്തിയിലെ സിമന്റ് കട്ടകളാണ് ഇപ്പോള്‍ തകര്‍ന്ന് വീണത്. പ്രദേശത്ത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് സര്‍വീസ് റോഡിന് വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ തന്നെ സമീപത്തെ വയലുകളില്‍ വെള്ളവും കയറി. കനത്ത മഴയിലാണ്് വീണ്ടും സംരക്ഷണ ഭിത്തി തകരുന്ന സാഹചര്യമുണ്ടായതെന്നാണ് നാട്ടുകാരുടെ പ്രതിഷേധം.