ഗ്രേറ്റ് ഇന്ത്യന്‍ ഫുഡ് കമ്പനിയുടെ ഉത്പന്നങ്ങള്‍ വിപണിയില്‍; മന്ത്രി പി രാജീവ് ലോഞ്ചിംഗ് നിർവഹിച്ചു

Jaihind Webdesk
Tuesday, November 8, 2022

 

ഗ്രേറ്റ് ഇന്ത്യൻ ഫുഡ് എന്ന കമ്പനിയുടെ റാഗി, ജോവർ, ബാജിറ തുടങ്ങിയ മില്ലറ്റുകൾ കൊണ്ടുണ്ടാക്കിയ ദോശ മിക്സ്, പുട്ടുപൊടി, ബേബി ഫുഡ് പ്രോഡക്ട്സ്, റെഡി ടു കുക്ക് പ്രോഡക്റ്റ് എന്നിവ വിപണിയിലേക്ക്. ഉത്പന്നങ്ങളുടെ ലോഞ്ച് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിര്‍വഹിച്ചു. കമ്പനിയുടെ പ്രോഡക്ടുകൾ ഓൺലൈനായി www.thegif.in എന്ന സൈറ്റില്‍ നിന്ന് ലഭിക്കുമെന്ന് ഡയറക്ടർമാർ അറിയിച്ചു.