അന്തർ സംസ്ഥാന ചരക്ക് ഗതാഗതത്തിലെ തടസം ഒഴിവാക്കാന്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണം : എ.കെ ആന്‍റണി

Jaihind News Bureau
Sunday, March 29, 2020

ന്യൂഡല്‍ഹി: അന്തര്‍ സംസ്ഥാന ചരക്ക് ഗതാഗതത്തിന് തടസം ഉണ്ടാകാതിരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്‍റണി എം.പി പ്രധാനമന്ത്രി  നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

ചരക്ക് ഗതാഗതം തടസപ്പെട്ടത് മൂലം നിത്യോപയോഗ സാധനങ്ങളുടെ വില കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കുതിച്ചു കയറുകയാണ്. ഈ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകേണ്ടതുണ്ട്. ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളം നിത്യോപയോഗ സാധനങ്ങള്‍ക്ക് പ്രധാനമായും ആശ്രയിക്കുന്നത് കര്‍ണാടകം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളെയാണെന്നും ആന്‍റണി ചൂണ്ടിക്കാട്ടി.