സിനിമയെ നിയന്ത്രിക്കുന്ന പവർ ഗ്രൂപ്പ് സർക്കാരിനെയും നിയന്ത്രിക്കുന്നു; ലുക്കൗട്ട് നോട്ടീസ് മാർച്ചുമായി യൂത്ത് കോൺഗ്രസ്

Friday, August 23, 2024

 

കൊല്ലം: സിനിമയെ നിയന്ത്രിക്കുന്ന പവർ ഗ്രൂപ്പ് സർക്കാരിനെയും നിയന്ത്രിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ്. പവർ ഗ്രൂപ്പിലെ അംഗങ്ങളായ കൊല്ലം ജില്ലയിൽ നിന്നുള്ള രണ്ട് ജനപ്രതിനിധികൾക്കും എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് ലുക്ക് ഔട്ട് നോട്ടീസ് മാർച്ച് നടത്തി. മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വിഷ്ണു സുനിൽ ഉദ്ഘാടനം ചെയ്തു. സിനിമാ രംഗത്ത് സ്ത്രീകൾ നേരിടുന്ന കൊടിയ പീഡനങ്ങളുടെ വിവരങ്ങളടങ്ങിയ ഹേമ കമ്മീഷൻ റിപ്പോർട്ട് പൂഴ്ത്തിയ സർക്കാർ അധികാര ദുർവിനിയോഗമാണ് കാട്ടിയതെന്നദ്ദേഹം കുറ്റപ്പെടുത്തി.