
ഇടത് ദുര്‍ഭരണത്തിനെതിരെ ശക്തമായ പ്രചാരണം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് നയിക്കുന്ന ജനകീയ വിചാരണ യാത്രയ്ക്ക് ഇന്ന് തുടക്കമാകും. ഇടതിനെതിരെയുള്ള വിചാരണ യാത്ര ഇന്ന് മുതല്‍ നവംബര്‍ 12 വരെ നടത്തും. തിരുവനന്തപുരം നഗരസഭ ഭരണത്തില്‍ സര്‍വ്വത്ര അഴിമതി, സ്വജനപക്ഷപാതം, കെടുകാര്യസ്ഥത എന്നിവ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യുഡിഎഫിന്റെ സമരയാത്ര. നഗരത്തിലെ 101 വാര്‍ഡുകളിലൂടെ യാത്ര നടത്തും.
തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുജന ശ്രദ്ധ ആകര്‍ഷിക്കാനും പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കാനും ഈ യാത്ര സഹായിക്കുമെന്നാണ് പ്രതീക്ഷ. സാധാരണയായി സര്‍ക്കാരിനെതിരെയുള്ള സമരപരിപാടികള്‍ വലിയ ജനശ്രദ്ധ നേടാറുണ്ട്. ഇത്തവണയും അതില്‍ മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാണ്. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് പൂര്‍ണ സജ്ജമായി കഴിഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാണ് നിലവില്‍ രാഷ്ട്രീയ ചര്‍ച്ചാവിഷയം. യുവനേതാക്കള്‍ മുതല്‍ പരിചയസമ്പന്നതയുള്ള നേതാക്കളെ വരെ അണിനിരത്തിയുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാണ് ഇന്നലെ നടന്നത്. ഇടത് ദുര്‍ഭരണം അവസാനിപ്പിക്കുകയെന്ന ലക്ഷ്യം കേവലം വാക്കുകളില്‍ ഒതുക്കാതെ പ്രാവര്‍ത്തികമാക്കാന്‍ ഒരുങ്ങുകയാണ് യുഡിഎഫ്. ഈ പ്രഖ്യാപനത്തിന് പിന്നാലെ സി.പി.എമ്മും ബി.ജെ.പിയും അങ്കലാപ്പിലായിരിക്കുകയാണ്. തലസ്ഥാന നഗരിയില്‍ ഇത്തവണ എല്‍.ഡി.എഫിന് വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.