മോദിയുടെ റോഡ് ഷോയ്ക്ക് എത്തിയ കുട്ടിയുടെ കറുത്ത ടി-ഷർട്ട് അഴിപ്പിച്ച് പോലീസ്

Jaihind Webdesk
Monday, March 13, 2023

 

ബംഗളുരു: മണ്ഡ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ കാണാൻ എത്തിയ കുട്ടിയുടെ ടി-ഷർട്ട് അഴിപ്പിച്ച് പോലീസ്. ബംഗളുരു– മൈസുരു എക്സ്പ്രസ് വേയുടെ ഉദ്ഘാടത്തിന് പ്രധാനമന്ത്രി ഞായറാഴ്ച മണ്ഡ്യയിലെത്തിയപ്പോഴായിരുന്നു സംഭവം. അമ്മയ്ക്കൊപ്പം റോഡ് ഷോ കാണാനെത്തിയ ബാലന്‍റെ കറുത്ത ടി-ഷര്‍ട്ടാണ് അഴിപ്പിച്ചത്.

കുട്ടിയുടെ ടി–ഷർട്ട് ഊരിമാറ്റാന്‍ പോലീസ് കുട്ടിയുടെ അമ്മയോട് ആവശ്യപ്പെടുകയായിരുന്നു. പരിശോധനയ്ക്ക് ശേഷം ടി-ഷർട്ട് ധരിപ്പിക്കാൻ അമ്മ ശ്രമിച്ചെങ്കിലും പോലീസ് വീണ്ടും തടഞ്ഞു. ബംഗളുരു– മൈസുരു എക്സ്പ്രസ് വേയുടെ ഉദ്ഘാടത്തിനോട് അനുബന്ധിച്ച് നഗരത്തിൽ സംഘടിപ്പിച്ച മെഗാ റോഡ് ഷോയ്ക്കിടെയായിരുന്നു സംഭവം.