വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരനെ പോലീസ് കസ്റ്റഡിയിലെടുത്തു

Monday, December 9, 2024

 

തിരുവനന്തപുരം : നെടുമങ്ങാട് വഞ്ചുവത്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരനെ പോലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്ന സന്ദീപ് രാവിലെ വീട്ടിൽ വന്ന് പെൺകുട്ടിമായി സംസാരിച്ച്\ മടങ്ങിയ ശേഷം ആയിരുന്നു കുട്ടി ആത്മഹത്യ ചെയ്തത്. വലിയമല വഞ്ചുവത്ത് വാടകയ്ക്ക് താമസിക്കുന്ന ഒന്നാം വർഷ ഐടിഐ വിദ്യാത്ഥിനി നമിതയുടെ മരണത്തിലാണ് പ്രതിശ്രുത വരനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

വിവാഹമുറപ്പിച്ച യുവാവുമായി നമിതയ്ക്ക് അഭിപ്രായ ഭിന്നത ഉണ്ടായിരുന്നതായി പറയപ്പെടുന്നു. രാവിലെ ഇയാള്‍ വീട്ടിലെത്തി നമിതയുമായി സംസാരിച്ചിരുന്നു. പിന്നീട് ഫോണില്‍ കിട്ടാതായതിനെ തുടര്‍ന്ന് വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.