
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ തടഞ്ഞ ബി.ജെ.പി പ്രവർത്തകർക്ക് എതിരെ പൊലീസ് കേസെടുത്തു. പാലക്കാട് മുനിസിപ്പാലിറ്റിയിലെ ബി.ജെ.പി കൗൺസിലർ സിന്ധു രാജനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് എടുത്തത്. പാലക്കാട് ടൗൺ നോർത്ത് പൊലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കൗൺസിലർ സിന്ധു രാജൻ അടക്കം മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു.
പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ തടഞ്ഞ സംഭവത്തില്‍ കോണ്‍ഗ്ര്‌സ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതിനെ തുടർന്നാണ് കേസെടുത്തത് . നേരത്തെ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വടക്കന്തറയില്‍ വച്ചാണ് രമേഷ് പിഷാരടിയെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞത്.