മന്ത്രിയെ വെള്ളപൂശുന്ന തരത്തിലുള്ള ഏകപക്ഷീയമായ റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ നല്‍കിയത് ; എം എം ഹസ്സന്‍


തിരുവനന്തപുരം: ഭരണഘടനയെ വിമര്‍ശിച്ച് നടത്തിയ പ്രസംഗത്തില്‍ പുനരന്വേഷണം പ്രഖ്യാപിച്ച സജി ചെറിയാനെതിരായ വിധിയില്‍ പ്രതികരണവുമായി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. ഭരണഘടനെ അവഹേളിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സജി ചെറിയാന്‍ രാജി വെക്കണമെന്ന് എം എം ഹസ്സന്‍ പറഞ്ഞു. മന്ത്രിയെ വെള്ളപൂശുന്ന തരത്തിലുള്ള ഏകപക്ഷീയമായ റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ നല്‍കിയതെന്നും ഹസ്സന്‍ പ്രതികരിച്ചു. പുനരന്വേഷണം നടക്കട്ടെ. എന്നാല്‍ സജി ചെറിയാന് രാജി വെക്കേണ്ടി വരും. പ്രതിഷേധത്തിനില്ലയെന്നും കോടതി വിധി വരട്ടെയെന്നും ഹസ്സന്‍ പറഞ്ഞു.

അതെസമയം ഉപതെരഞ്ഞെടുപ്പില്‍ മൂന്നിടത്തും യുഡിഎഫ് വിജയിക്കുമെന്നും എല്‍ഡിഎഫ് നടത്തിയത് തരംതാണ വര്‍ഗീയ പ്രചാരണമാണെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.

Comments (0)
Add Comment