കുട്ടിക്കാനത്ത് ലഹരി മരുന്നുമായി യുവാവിനെ  പോലീസ് പിടികൂടി

Jaihind Webdesk
Thursday, December 15, 2022

ഇടുക്കി: പീരുമേട്  ലഹരി മരുന്നുമായി യുവാവിനെ  പോലീസ് പിടികൂടി. കുട്ടിക്കാനത്തെ അമ്മച്ചി കൊട്ടാരത്തിന് സമീപം പതുങ്ങിയിരുന്ന  ജെറിൻ ജോർജ് എന്ന യുവാവിനെയാണ് പീരുമേട് പോലീസ് പിടികൂടിയത്.  ഇയാളുടെ പക്കൽ നിന്നും കഞ്ചാവും 350 മില്ലി എംടി എംഎയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

പീരുമേട് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന്  നടത്തിയ പരിശോധനയിലാണ് യുവാവിനെ കഞ്ചാവും എംടിഎംഎയുമായി പിടികൂടിയത്.  കഴിഞ്ഞ ദിവസം എൻഡിഎംഎയുമായി ഏലപ്പാറയിൽ നിന്നും രണ്ട് യുവാക്കളെ  പോലീസ് പിടികൂടിയിരുന്നു ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് ജെറിനെ കുറിച്ച്  പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് പോലീസിന്‍റെ നിരീക്ഷണത്തിൽ ആയിരുന്ന ഇയാളെ  ഇന്നു നടത്തിയ പരിശോധനയില്‍  പിടികൂടുകയായിരുന്നു.