സില്‍വർലൈന്‍ കല്ലിന്‍റെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചതിന് കേസ്; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

Saturday, January 8, 2022

 

മാടായിപ്പാറയിൽ പിഴുതുമാറ്റിയ സില്‍വർ ലൈന്‍ സർവേ കല്ലിന്‍റെ ഫോട്ടോ ഫേസ് ബുക്കിൽ പങ്കുവെച്ച യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റിനെതിരെ കേസ്. ചെറുകുന്ന് മണ്ഡലം പ്രസിഡന്‍റ് പുത്തൻപുരയിൽ രാഹുലിനെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്.

കലാപാഹ്വാനം നടത്തിയെന്നാണ് പരാതി. ഇതിനെ തുടർന്നാണ് കേസെടുത്തതെന്ന് പോലീസ്.
സംഭവത്തിൽ പ്രതിഷേധിച്ച് പഴയങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മാർച്ച് നടത്തും.