രാജ്യത്തെ ജനങ്ങൾ ബിജെപിയുടെ ഗൂഢാലോചനയെ തകർത്ത് ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കും : രാഹുൽ ഗാന്ധി

Jaihind News Bureau
Sunday, July 26, 2020

ബിജെപിയുടെ ഗൂഢാലോചനയെ തകർത്ത്, രാജ്യത്തെ ജനങ്ങൾ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുമെന്ന് സ്പീക്ക് അപ് ഫോർ ഡെമോക്രസി ക്യാമ്പയിനിൽ രാഹുൽ ഗാന്ധി. ജനാധിപത്യ ധ്വംസനമാണ് കൊവിഡ് മഹാമാരിക്കിടയിലും ബിജെപി നടത്തുന്നതെന്ന് എ ഐ സി സി സംഘടന കാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി പറഞ്ഞു. ജനാധിപത്യ തത്വങ്ങൾ ബിജെപി തകർക്കുന്നുവെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയും പ്രതികരിച്ചു. കോൺഗ്രസിന്‍റെ സ്പീക്ക് അപ് ഫോർ ഡെമോക്രസി ക്യാമ്പയിന് സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യത.

ഭരണഘടനയുടെ അടിസ്ഥാനത്തിൽ ജനങ്ങളുടെ ശബ്ദത്തോടെ ഇന്ത്യയുടെ ജനാധിപത്യം മുന്നോട്ട് പോകുമെന്ന് രാഹുൽ ഗാന്ധി. ബിജെപിയുടെ ഗുഢാലോചനയെ തകർത്തു രാജ്യത്തെ ജനങ്ങൾ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കും. സ്പീക്ക്‌ അപ് ഫോർ ഡെമോക്രസി എന്ന ഹാഷ് ടാഗോടെ ആയിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.

പല സംസ്ഥാങ്ങളിലും പല നീതിയാണ് ബിജെപി നടപ്പാക്കുന്നത് എന്ന് കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. മണിപ്പൂരിൽ സർക്കാർ ആവശ്യപ്പെട്ടപ്പോൾ തന്നെ നിയമസഭ വിളിച്ച ഗവർണർ തയ്യാറായി. എന്നാൽ രാജസ്ഥാനിൽ ഗവർണർ നിയമസഭ വിളിക്കുന്നതിനെ എതിർക്കുന്നു എന്ന് കെ സി വേണുഗോപാൽ പറഞ്ഞു.

ജനാധിപത്യം തത്വങ്ങൾ ബിജെപി തകർക്കുന്നു എന്ന് ഉമ്മൻ ചാണ്ടി ആരോപിച്ചു. ഭരണ ഘടന മുഖ്യമന്ത്രിക്ക് നൽകുന്ന അവകാശങ്ങൾ പോലും ഇവിടെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത് എന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.

ജനാധിപത്യ സർക്കാരുകളെ അട്ടിമറിക്കുന്ന ബിജെപി നീക്കത്തിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച സ്പീക്ക്‌ അപ് ഫോർ ഡെമോക്രസി ക്യാമ്പയിനിലാണ് നേതാക്കൾ അഭിപ്രായം രേഖപെടുത്തിയത്.