‘കൊടകര പ്രതിഛായ നശിപ്പിച്ചു, പാര്‍ട്ടിയില്‍ സമഗ്ര അഴിച്ചുപണി വേണം’ ; സുരേന്ദ്രനെതിരെ കൃഷ്ണദാസ് പക്ഷം

Jaihind Webdesk
Sunday, June 6, 2021

കൊച്ചി : ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ കെ സുരേന്ദ്രനെതിരെ കൃഷ്ണദാസ് പക്ഷത്തിന്‍റെ  രൂക്ഷ വിമർശനം. നിയമസഭാ തെരഞ്ഞടുപ്പിലെ സ്ഥാനാർത്ഥി നിർണയം പാളിയെന്നും കെ സുരേന്ദ്രൻ രണ്ടിടത്ത് മത്സരിക്കേണ്ടിയിരുന്നില്ലെന്നും കൃഷ്ണദാസ് പക്ഷം നേതാക്കൾ തുറന്നടിച്ചു. പാർട്ടിയിൽ സമഗ്ര അഴിച്ചുപണി വേണമെന്നും ഒരു വിഭാഗം യോഗത്തിൽ പറഞ്ഞു. .

കൊടകര സംഭവം പാര്‍ട്ടിയുടെ പ്രതിഛായ നശിപ്പിച്ചതായി കൃഷ്ണദാസ് പക്ഷം ആരോപിച്ചു. ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് പല മണ്ഡലത്തിലും പരാതി ഉയരുന്നുണ്ട്. ഫണ്ട് വിതരണത്തില്‍ പാളിച്ച വന്നാല്‍ ഉത്തരവാദിത്തം അധ്യക്ഷനാണെന്നും ഒരു വിഭാഗം വിമർശനമുന്നയിച്ചു.

തെര‌ഞ്ഞെടുപ്പിലെ ദയനീയ തോൽവിയിലും കൊടകര കുഴൽപ്പണ കേസടക്കമുള്ള വിവാദങ്ങളിലുമുയർന്ന രൂക്ഷമായ ഭിന്നത പുറത്തുകാണിക്കാതെയായിരുന്നു കൊച്ചിയിൽ ബിജെപി നേതൃത്വം മാധ്യമങ്ങളെ കണ്ടത്.