രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ രാജി പാര്‍ട്ടി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലായെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് എം.എല്‍.എ. വിഷയത്തില്‍ ഉചിതമായ തീരുമാനം തക്കസമയത്ത് എടുക്കുമെന്നും, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കന്‍മാരുമായി കൂടി ആലോചിച്ച് തീരുമാനം അറിയിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
അഭ്യൂഹങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ലെന്നും എല്ലാ നേതാക്കന്‍മാരുമായും കൂടിയാലോചിച്ച് തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലുമായി ഉയര്‍ന്നു വരുന്ന വിവാദങ്ങളില്‍ ശക്തമായ നിലപാടെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആരോപണമുണ്ടായി 24 മണിക്കൂറിനുള്ളില്‍ തന്നെ രാഹുല്‍ യൂത്ത്് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വച്ചിരുന്നു. രാജിയിലേക്ക് കടക്കേണ്ടതില്ലെന്നും ആരോപണങ്ങളേ പ്രതിരോധിക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.