പ്രതിപക്ഷത്തിന്‍റെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണം; സഭയില്‍ പ്രതിഷേധം കടുപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Sunday, March 19, 2023

 

കൊച്ചി: നിയമസഭയിൽ പ്രതിഷേധം കടുപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആവശ്യങ്ങൾ അംഗീകരിച്ചാൽ വിട്ടുവീഴ്ചയ്ക്ക് തയാറാണെന്നും നിയമസഭ സമാധാനപരമായി നടക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ഇ.പി ജയരാജൻ തല്ലിത്തകർത്ത നിയമസഭയിലെ കസേര പാലായിലെ ഗോഡൗണിലാണ്. മുഖ്യമന്ത്രിയെ വരികൾക്കിടയിൽ ഇ.പി ജയരാജൻ പരിഹസിക്കുകയാണെന്നും വി.ഡി സതീശൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.