യുഡിഎഫിന് കിട്ടേണ്ട വോട്ടുകള്‍ അസാധുവാക്കാനുളള ശ്രമങ്ങള്‍ക്കെതിരെ ഏതറ്റംവരെയും പോകുമെന്ന് പ്രതിപക്ഷ നേതാവ്‌

Tuesday, November 5, 2024

ചേലക്കര: ചേലക്കര നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ 85 വയസ്സ് കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും വോട്ടുകള്‍ അവരുടെ വീടുകളില്‍ വന്ന് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ രേഖപ്പെടുത്തുന്നത് നവംബര്‍ ആറ്, ഏഴ്, എട്ട്, ഒമ്പത് തിയതികളിലാണ്.  ഇടതുപക്ഷ സംഘടനകളില്‍പ്പെട്ട ചില ഉദ്യോഗസ്ഥന്‍മാര്‍ കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷനില്‍ ഇത് ദുരുപയോഗം ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

കൃത്യമായി വോട്ട് രേഖപ്പെടുത്തുകയും നിബന്ധനകള്‍ക്ക് അനുസരിച്ച് കവറില്‍ ഒട്ടിച്ച് ബാലറ്റ് ബോക്സില്‍ ഇടേണ്ടതാണ്. കൂടാതെ വീടുകളില്‍പോയി വോട്ട് ചെയ്യുന്ന പ്രക്രിയ സുതാര്യമല്ലാതെ ചെയ്താല്‍ അവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും.  പല ഉദ്യോഗസ്ഥന്‍മാരും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇത് അസാധുവാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. പലരും യു.ഡി.എഫിന് കിട്ടേണ്ട വോട്ടുകള്‍ അസാധുവാക്കാനുളള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.

യു.ഡി.എഫിന് കിട്ടേണ്ട വോട്ടുകള്‍ അസാധുവാക്കാന്‍ ശ്രമിക്കുകയും  ഏതെങ്കിലും ഉദ്യോഗസ്ഥന്‍മാര്‍ സുതാര്യമല്ലാതെ ഈ വോട്ട് രേഖപ്പെടുത്തുകയും ചെയ്താല്‍ അവര്‍ക്കെതിരെ ഏതറ്റം വരെയും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും വി.ഡി.സതീന്‍ പറഞ്ഞു.