‘വിവരമില്ലായ്മയെക്കാൾ കൂടുതൽ അപകടകരമായ ഏക കാര്യം ധാർഷ്ട്യമാണ്’ : കേന്ദ്രസർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി

Jaihind News Bureau
Monday, June 15, 2020

rahul-gandhi-meeting

കൊവിഡ് കേസുകൾ രാജ്യത്ത് വലിയതോതിൽ വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി. ആൽബർട്ട് ഐൻസ്റ്റീന്‍റെ വാക്കുകൾ ഉദ്ധരിച്ചാണ് രാഹുൽ ഗാന്ധി കേന്ദ്രത്തെ വിമർശിച്ചത്. വിവരമില്ലായ്മയെക്കാൾ കൂടുതൽ അപകടകരമായ ഏക കാര്യം ധാർഷ്ട്യമാണെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ലോക്ക്ഡൗണിൽ സാമ്പത്തിക രംഗം തകരുകയും കൊവിഡ് മരണങ്ങൾ ഉയരുകയും ചെയ്യുന്ന വീഡിയോയും ഇതോടൊപ്പം ട്വിറ്റില്‍ ചേർത്തിട്ടുണ്ട്.