
ശബരിമല സ്വര്‍ണ കൊള്ള കേസില്‍ ഉടന്‍ തന്നെ മന്ത്രി കടകംപള്ളിയും വാസവനും ജയിലില്‍ ആകുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പി. മുന്‍ ദേവസ്വം പ്രസിഡന്റുമാര്‍ ജയിലായി. അടുത്തത് സിപിഎം മന്ത്രിമാരാണ് അകത്താവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐക്യ ജനാധിപത്യ മുന്നണി മണ്ഡലം കണ്‍വെന്‍ഷന്‍ കോന്നി അരുവാപുലത്ത് ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോന്നിയില്‍ മറ്റൊരാള്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ തന്റെതാക്കി അവതരിപ്പിക്കുന്ന ജനപ്രതിനിധിയുടെ തരം താഴ്ന്ന രാഷ്ടീയ നാടകം വോട്ടര്‍മാര്‍ തിരിച്ചറിയണമെന്നും ചെയ്ത വികസനങ്ങള്‍ ചങ്കുറ്റത്തോടെ അവതരിപ്പിക്കാന്‍ കഴിവ് ഉണ്ടാകണമെന്നും അടൂര്‍ പ്രകാശ് കുറ്റപ്പെടുത്തി. കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി തോമസ്‌കുട്ടി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചു പറമ്പില്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ.ഷംസുദീന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാര്‍. എസ് എന്നിവര്‍ സംസാരിച്ചു.