രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 2 ലക്ഷം കടന്നു ; 2,00,739 പേർക്ക് രോഗം , 1,038 മരണം

Jaihind Webdesk
Thursday, April 15, 2021

 

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 2 ലക്ഷം കടന്നു. 24 മണിക്കൂറിൽ 2,00,739 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,038 പേരാണ് മരിച്ചത്. ഇതോടെ ആകെ 1,40,74,564 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 1,24,29,564 പേർ രോഗമുക്തരായി. ഇന്നലെ 93,528 പേർ രോഗമുക്തരായി. 14,71,877 പേരാണ് സജീവ രോഗികൾ. ആകെ 1,73,123 പേർ മരിച്ചു. 11,44,93,238 പേർക്ക് വാക്സിനേഷൻ എടുത്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.