ദുബായ് : യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകൾ നൂറിൽ താഴെയെത്തി. ഒന്നര വർഷത്തിനിടെ ഇത് ആദ്യമായാണ് കേസുകളുടെ എണ്ണം ഇത്രയും കുറയുന്നത്. ഞായറാഴ്ച രാജ്യത്ത് 99 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 2120 ആയി.
4170 പേർ മാത്രമാണ് ഇപ്പോൾ രാജ്യത്ത് ചികിത്സയിൽ ഉള്ളത്. ജനസംഖ്യയുടെ 97 ശതമാനം പേര്‍ കൊവിഡ് വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചു. ഇതില്‍ 85 ശതമാനം പേര്‍ വാക്‌സിന്‍റെ രണ്ട് ഡോസും കഴിഞ്ഞവരാണ്. ഇതോടെയാണ് യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ കുത്തനെ കുറവ് വന്നത്.