
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എസ്ഐടിക്ക് മുന്നില്‍ മൊഴി നല്‍കും. അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് ബന്ധമുണ്ടെന്ന രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുപ്പ്. വിഷയവുമായി ബന്ധപ്പെട്ട് മൊഴി നല്കാന് തയ്യാറാണെന്ന് ചെന്നിത്തലയാണ് എസ്ഐടിയെ അറിയിച്ചത്. ഈഞ്ചക്കലിലെ ക്രൈബ്രാഞ്ച് ആസ്ഥാനത്തെത്തിയാണ് മൊഴി നല്‍കുക.
അതെസമയം സ്വര്‍ണ്ണക്കൊള്ളയില്‍ അന്താരാഷ്ട്ര കള്ളക്കടത്ത് ബന്ധത്തില്‍ തനിക്കറിയാവുന്നതെല്ലാം എസ്ഐടിയോട് പറയുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ബാക്കി അവര്‍ അന്വേഷിക്കട്ടെ. തനിക്ക് വിവരം നല്കിയ വ്യവസായിയുടെ വാക്കുകള്‍ വിശ്വസനീയമെന്നും, അദ്ദേഹത്തെ എസ്ഐടി ചോദ്യം ചെയ്യട്ടെയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.