20 ലക്ഷത്തോളം വോട്ടിങ്​ യന്ത്രങ്ങൾ കാണാനില്ല; യന്ത്രങ്ങൾ വാങ്ങിയ വകയിൽ 116 കോടി രൂപയുടെ ക്രമക്കേടെന്നും റിപ്പോര്‍ട്ട്

Jaihind Webdesk
Thursday, May 9, 2019

തെരഞ്ഞെടുപ്പ്​ കമ്മീഷൻ വാങ്ങിയ 20 ലക്ഷ​ത്തോളം ഇലക്​ട്രോണിക്​ വോട്ടിങ്​ യന്ത്രങ്ങൾ കാണാതായതായി റിപ്പോർട്ട്​. വോട്ടിങ്​ യന്ത്രങ്ങൾ വാങ്ങിയതിന്​ ചെലവായ തുകയിൽ 116 കോടി രൂപയുടെ ക്രമക്കേട്​ നടന്നതായും റിപ്പോർട്ടുണ്ട്​.
മുംബൈ സ്വദേശിയായ മനോരഞ്ജൻ റോയ് എന്നയാളാണ് 1989 മുതൽ 2015 വരെയുള്ള കണക്കുകൾ ശേഖരിച്ചത്. വോട്ടിങ് യന്ത്രങ്ങൾ വാങ്ങിയ വകയിൽ 116 കോടിയുടെ ക്രമക്കേട് നടന്നതായാണ് റിപ്പോർട്ട്.

തെരഞ്ഞെടുപ്പ് കമ്മീഷൻ, വോട്ടിങ് മെഷീൻ വിതരണം ചെയ്യുന്ന ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നിവയിൽനിന്നും നേടിയ വിവരാവകാശ മറുപടികളിൽ വൈരുദ്ധ്യം ഉള്ളതായി കണ്ടെത്തിയെന്നും 1989 മുതൽ 2015 വരെ ഭാരത് ഇലക്ട്രോണിക്സ് ആകെ 19,69,932 വോട്ടിങ് മെഷീനുകള്‍ വിതരണം ചെയ്തെങ്കിലും കമ്മീഷൻെറ കണക്കിൽ 10,05,662 വോട്ടിങ് മെഷീനുകൾ മാത്രമാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യയാകട്ടെ ആകെ വിതരണം ചെയ്തത് 19,44593 വോട്ടിങ് മെഷീനുകളാണ്, എന്നാല്‍, തെരഞ്ഞെടുപ്പ് കമീഷൻെറ പക്കലുള്ളത് ഇവരുടെ 10,14,644 മെഷീനുകള്‍ മാത്രമാണ്. രണ്ട് സ്ഥാപനങ്ങൾക്കും വോട്ടിങ് മെഷീൻ വാങ്ങിയ ഇനത്തിൽ 652.66 കോടി രൂപയാണ് നൽകിയിരിക്കുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത് 536 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത് എന്നാണ്. 116 കോടി രൂപയുടെ വ്യത്യാസമാണ് ഇക്കാര്യത്തില്‍ ഉള്ളത്.

വിവിധ സംസ്ഥാനങ്ങൾക്ക് നൽകിയതും തിരിച്ചുവാങ്ങിയതുമായ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പക്കലില്ല. പഴയ വോട്ടിങ് മെഷീൻ നശിപ്പിച്ചതിന്‍റെ കണക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടില്ല. ഇതിനൊന്നും വ്യക്തമായ ഒരു രേഖയും കമ്മീഷന്‍റെ പക്കലില്ല. വോട്ടിങ്​ യന്ത്രങ്ങളുടെ ഓഡിറ്റ്​ ​റിപ്പോർട്ട്​ ആവശ്യപ്പെട്ടപ്പോൾ ലഭ്യമല്ലെന്നായിരുന്നു മറുപടി.

വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ലഭിച്ച മറുപടിയുടെ പശ്ചാത്തലത്തിൽ മനോരഞ്​ജൻറോയ് ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹര്‍ജിയിൽ കോടതി തെരഞ്ഞെടുപ്പ്​ കമ്മീഷന്​ നോട്ടീസ്​ അയച്ചെങ്കിലും തൃപ്​തികരമായ മറുപടി കമ്മീഷന് ഇല്ലായിരുന്നു. കേസ്​ ജൂലൈ 17ന്​ വീണ്ടും പരിഗണിക്കാനിരിക്കുകയാണ്.

വിവരാവകാശ മറുപടികൾ ഉദ്ധരിച്ച്​ ഫ്രണ്ട്​ലൈന്‍ മാഗസിനാണ് വാർത്ത പുറത്ത്​വിട്ടത്​.

https://frontline.thehindu.com/cover-story/article27056139.ece

teevandi enkile ennodu para