‘താഴെത്തട്ടില്‍ പാർട്ടി ജീർണിച്ചു’ ; ബംഗാളില്‍ സിപിഎം വിട്ട എംഎല്‍എ ഇന്ന് ബിജെപിയില്‍ ചേരും

Jaihind News Bureau
Saturday, December 19, 2020

 

കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ സിപിഎമ്മില്‍ നിന്നും രാജിവെച്ച എംഎല്‍എ ഇന്ന് ബിജെപിയില്‍ അംഗത്വമെടുക്കും. ഹാല്‍ദിയ എംഎല്‍എ താപ്‌സി മൊണ്ഡലാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതായി കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.  കേന്ദ്ര ആഭ്യന്തര മന്ത്രി  അമിത് ഷാ  പ്രാഥമിക അംഗത്വം നൽകുമെന്നാണ് വിവരം. പാർട്ടി വിട്ട മൂന്ന് തൃണമൂൽ കോണ്‍ഗ്രസ് എംഎൽഎമാരും ഇന്ന് ബിജെപിയിൽ ചേരും.

സിപിഎമ്മില്‍ താന്‍ മാനസികമായി തകര്‍ന്നിരിക്കുകയാണെന്ന് താപ്‌സി പറഞ്ഞു. പാര്‍ട്ടിയുടെ ഏറ്റവും മോശം അവസ്ഥയില്‍ താന്‍ ഒപ്പമുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി പാവങ്ങളിലേക്ക് എത്തുന്നില്ല. പാര്‍ട്ടിയുടെ പ്രദേശിക സംവിധാനം ജീര്‍ണിച്ചിരിക്കുകയാണ്. അതിനാല്‍ ഞാന്‍ കരുതുന്നത് ഈ പാര്‍ട്ടിയില്‍ തുടര്‍ന്നു കൊണ്ട് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നാണ്- തപ്‌സിയെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.