തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായി വിശാഖപട്ടണത്തു കണ്ടെത്തിയ 13 കാരിയെ ഇന്ന് തിരുവനന്തപുരത്ത് കൊണ്ടുവരും. തിരുവനന്തപുരത്ത് കൊണ്ടുവരുന്ന കുട്ടിയെ ആദ്യം പിസിഡബ്ല്യുസിയുടെ സംരക്ഷണയിലാക്കും. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുന്ന കുട്ടിയുടെ മൊഴിയും പോലിസ് രേഖപ്പെടുത്തും. കുട്ടിയെ കൗൺസിലിങ്ങിനും വിധേയമാക്കും. ഇതിനുശേഷം കുട്ടിയെ നാളെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും. കോടതിയുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാകും കുട്ടിയെ രക്ഷിതാക്കൾക്ക് നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.